ടെ​ക് എ ​ബ്രേ​ക് ഉ​ത്സ​വം: റാ​ലി ന​ട​ത്തി
Tuesday, May 21, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ടെ​ക്കി​ക​ളു​ടെ വാ​ർ​ഷി​കോ​ത്സ​വ​മാ​യ ടെ​ക്എ​ബ്രേ​ക്കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റാ​ലി​യി​ൽ വി​വി​ധ ക​മ്പ​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു 21 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു .ടെ​ക്നോ​പാ​ർ​ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഋ​ഷി​കേ​ശ് നാ​യ​ർ , പ്ര​ധാ​ന പ്ര​യോ​ജ​ക​രാ​യ പി​റ്റ് സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സി ​ഇ​ഒ റ​ഫീ​ഖ് കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പാ​ർ​ക്ക് സെ​ന്‍റ​റി​ൽ നി​ന്നും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. സ്കൂ​ട്ട​റി​ൽ ഇ​ന്ത്യ പ​ര്യ​ട​നം ന​ട​ത്തി​യ ടെ​ക്കി​ക​ളാ​യ സ​ജ്ന അ​ലി, ട്യൂ​ണ ബാ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ​ടെ​ക്നോ​പാ​ർ​ക് ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി​ടെ​ക്, ടെ​ക്നോ​പാ​ർ​ക്കി​ലെ ക​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ "ന​ട​ന'​തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടെ​ക്നോ​പാ​ർ​ക് ഈ ​വ​ർ​ഷം ടെ​ക്എ​ബ്രേ​ക്ക് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ചു ക​മ്പ​നി​ക​ളു​ടെ എ​ണ്ണ​വും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യ​തി​നാ​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഒ​രു​മാ​സം നീ​ണ്ടു​നി​ല്കു​ന്ന​തെ​ന്നും ടെ​ക്നോ​പാ​ർ​ക് സി​ഇ​ഒ പ​റ​ഞ്ഞു.