ഗാ​ന്ധി​പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന്
Sunday, June 16, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം : കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി പാ​ർ​ക്കി​നു സ​മീ​പം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സീ​ബ്രാ ലൈ​നി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് മ​തി​യാ​യ സാ​വ​കാ​ശം ന​ൽ​കു​ന്ന ത​ര​ത്തി​ൽ ട്രാ​ഫി​ക് ലൈ​റ്റ് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.
ഇ​വി​ട​ത്തെ സീ​ബ്രാ ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പ​ച്ച ലൈ​റ്റ് അ​ണ​ഞ്ഞ​പ്പോ​ൾ റോ​ഡി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ള്ളൂ​ർ പ​ഴ​യ​റോ​ഡ് ആ​ന​ന്ദ വി​ലാ​സ​ത്തി​ൽ സു​രേ​ഷ്ബാ​ബു​വി​ന് മ​തി​യാ​യ ചി​കി​ത്സാ​സ​ഹാ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
2017 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​രു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ്ബാ​ബു​വി​ന്‍റെ വ​ല​തു​കാ​ലി​ന് ഒ​രു ശ​സ്ത്ര​ക്രി​യ​കൂ​ടി ആ​വ​ശ്യ​മു​ണ്ട്. തൊ​ഴി​ൽ​ര​ഹി​ത​നാ​യ സു​രേ​ഷ്ബാ​ബു​വി​ന് 35,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​തു​വ​രെ ഒ​ന്ന​ര​ല​ക്ഷം രൂ​പ ചി​കി​ത്സ ചെ​ല​വാ​യി. ഇ​നി ര​ണ്ടു​ല​ക്ഷം രൂ​പ​കൂ​ടി ആ​വ​ശ്യ​മു​ണ്ടെ ന്ന് ​പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള പ​ച്ച സി​ഗ്ന​ൽ ക​ണ്ട് റോ​ഡ് മ​റി​ക​ട​ക്കു​ന്പോ​ൾ സി​ഗ്ന​ൽ മാ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണം. പെ​ട്ടെ​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തു ക​ണ്ട് പി​ന്നി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ച ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​റും പ​രാ​തി​ക്കാ​ര​ന് കൂ​ടു​ത​ൽ ധ​ന​സ​ഹാ​യ​വും ക​ഴി​വി​ന​നു​സ​രി​ച്ച് ജോ​ലി​യും ന​ൽ​ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തു. മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​ൻ ഹോ​ട്ട​ൽ​മാ​നേ​ജ്മെ​ന്‍റ് ബി​രു​ദ​ധാ​രി​യാ​ണ്.