ക​ഴ​ക്കൂ​ട്ടം - കാ​രോ​ട് ബൈ​പാ​സ് നി​ർ​മാ​ണം: ​ നെ​യ്യാ​റി​ന് കു​റു​കെ​യു​ള്ള പാ​ലംപ​ണി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Saturday, July 13, 2019 12:21 AM IST
വി​ഴി​ഞ്ഞം: ക​ഴ​ക്കൂ​ട്ടം - കാ​രോ​ട് ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റി​ന് കു​റു​കെ​യു​ള്ള പാ​ലം പ​ണി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ . വി​ഴി​ഞ്ഞം മു​ക്കോ​ല മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കാ​രോ​ട് വ​രെ എ​ൽ​ആ​ൻ​ഡ് ടി ​ഏ​റ്റെ​ടു​ത്ത ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ച ഏ​ക പാ​ല​മാ​ണ് നെ​യ്യാ​റി​ന് കു​റു​കെ കി​ഴ​വ​ൻ മൂ​ല​ക്ക​ട​വി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​ത്.

കു​ന്നു​ക​ളും കു​ഴി​ക​ളും ച​തി​പ്പു​നി​ല​ങ്ങ​ളും ഏ​റെ​യു​ള്ള ഭാ​ഗ​ത്തു കൂ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ടം ക​ട​ന്നു പോ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ക​ല്ലും മ​ണ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​സ്തു​ക്ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും എ​ളു​പ്പ​ത്തി​ലെ​ത്തി​ക്കാ​ൻ പാ​ലം സ​ഹാ​യ​ക​മാ​കും. നെ​യ്യാ​റി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി വെ​ള്ളം ത​ട​ഞ്ഞു നി​ർ​ത്തി മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ പാ​ലം പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും നേ​ര​ത്തെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം ത​ട​സ​മാ​യി.​വെ​ള്ളം ഉ​യ​ർ​ന്നു പൊ​ങ്ങി​യ​തോ​ടെ സ​മീ​പ​ത്തെ ബ​ണ്ടു റോ​ഡും ഇ​ടി​ഞ്ഞ് ന​ദി​യി​ലേ​ക്ക് പ​തി​ച്ചു.​

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ആ​രം​ഭി​ച്ച പ​ണി​ക​ളാ​ണ് ഫ​ലം ക​ണ്ട​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ആ​റ് വ​രി​പ്പാ​ത​യാ​യ ബൈ​പാ​സ് നെ​യ്യാ​റ്റി​ന്‍റെ ക​ര​യി​ൽ എ​ത്തു​ന്ന​തോ​ടെ നാ​ല് വ​രി​യാ​യി ചു​രു​ങ്ങും. ബൈ​പാ​സി​ൽ നി​ന്ന് ഒ​റ്റ​വ​രി​പ്പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​നും ക​യ​റാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ഴും അ​തി​ന് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.