വ്യ​വ​സാ​യ അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് ഒ​ന്നി​ന്
Saturday, July 13, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വ്യ​വ​സാ​യ അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തൈ​ക്കാ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കും. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് അ​ദാ​ല​ത്ത്. ചെ​റു​കി​ട വ്യ​വ​സാ​യ​വും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ഖ​ന​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി നേ​രി​ട്ട് പ​രി​ഗ​ണി​ക്കു​മെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.
വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​മു​ള്ള വ്യ​വ​സാ​യ ലൈ​സ​ന്‍​സ്, ക്ലി​യ​റ​ന്‍​സ്, നി​രാ​ക്ഷേ​പ പ​ത്ര​ങ്ങ​ള്‍, വാ​യ്പ​ക​ള്‍ മു​ത​ലാ​യ​വ​യും പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​വാ​നു​ള്ള പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും വെ​ള്ള​യ​മ്പ​ലം വാ​ട്ട​ര്‍ വ​ര്‍​ക്സ് കോ​മ്പൗ​ണ്ടി​ലെ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലോ ഈ ​മാ​സം 25 വ​രെ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും നേ​രി​ട്ട് സ്വീ​ക​രി​ക്കും. മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​ന്‍റെ ഓ​ഫീ​സി​ലും സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0471 2326756.