ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​വി​ട​മാ​ണ് രാ​മാ​യ​ണം : മന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
Thursday, July 18, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന രാ​മാ​യ​ണ​മാ​സാ​ച​ര​ണം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​വി​ട​മാ​ണ് രാ​മാ​യ​ണം എ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
രാ​മാ​യ​ണ പാ​രാ​യ​ണ പ​ഠ​ന​ക​ള​രി ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ജാ​ര​വി​വ​ർ​മ അ​വാ​ർ​ഡ് നേ​ടി​യ ചി​ത്ര​കാ​ര​ൻ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, യു​വ​ജ​ന​ശാ​ക്തീ​ക​ര​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​ജി.​വി. ഹ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ ഹ​രി​കു​മാ​ർ, പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, പി. ​മോ​ഹ​ന​ൻ, ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി,കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കു​രീ​പ്പു​ഴ സ​ജീ​വ്, ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ രാ​മാ​യ​ണ​പാ​രാ​യ​ണം ന​ട​ത്തി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​മാ​യ​ണ​പാ​രാ​യ​ണ പ​ഠ​ന​ക​ള​രി​യും 6.30 മു​ത​ൽ രാ​മാ​യ​ണ സ​ന്ധ്യാ​ച​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.