തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം: പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി
Saturday, July 20, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പമുണ്ടായ ക​ട​ലാ​ക്ര​ണ ത്തിൽ ​വ​ലി​യ​തു​റ​യി​ൽ ആ​റ് വീ​ടു​ക​ൾ ത​ക​ർ​ന്നു. 25 ഓ​ളം വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ കാ​ർ​മൽ,ഫെ​ബി​ൻ സോ​ജ​ൻ,മാ​ർ​ക്കോ​സ്,ആ​ശ,നി​ഥി​ൻ,ഉ​മ​യാ​ൻ എ​ന്നീ​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. പൂ​ന്തു​റ മു​ത​ൽ വേ​ളി വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. ശ​ക്ത​മാ​യി തി​ര​ക​ൾ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു ക​യ​റി ആ​റാം​നി​ര, ഏ​ഴാം നി​ര വീ​ടു​ക​ൾ വ​രെ​യാ​ണ് ത​ക​ർ​ന്ന​ത്.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന വി​വ​രം നാ​ട്ടു​കാ​ർ റ​വ​ന്യൂ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും രാ​ത്രി വൈ​കി​യും അ​ധി​കൃ​ത​ർ തീ​ര​ത്തേ​ക്ക് തി​ര​ഞ്ഞുനോ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ക​ട​ലാ​ക്ര​മണം ശ​ക്ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ വേ​ളി,പൂ​ന്തു​റ പൊ​ഴി​ക​ൾ മു​റി​ച്ച​തോ​ടെ ആ​റു​ക​ളി​ൽ നി​ന്നും തോ​ടു​ക​ളി​ൽ നി​ന്നും ഉ​ള്ള വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി. ഇ​തോ​ടെ​യാ​ണ് തി​ര​മാ​ല​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​യാ​യി തീ​ര​ത്തേ​ക്ക് അ​ടി​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്.

തീ​ര​ത്തേ​ക്ക് അ​ടി​ച്ച് ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ക്കു​ന്ന​തി​നൊ​പ്പം ക​ട​ലി​ൽ ന​ങ്കു​ര​മി​ട്ടി​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളും തി​ര​മാ​ല​ക​ളി​ൽ പെ​ട്ട് മ​റി​ഞ്ഞ് വ​ലി​യ​തോ​തി​ലു​ള്ള ന​ഷ്ട​മാ​ണ് ഉ​ണ്ട ായി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഉ​ണ്ട ായ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പെ​ട്ട നി​ര​വ​ധി​പേ​ർ ഇ​പ്പോ​ഴും ദു​രി​താ​ശ്വ​ക്യാ​ന്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട ് ക​ട​ലാ​ക്ര​മ​ണം ശക്​ത​മാ​യ​ത്.

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ന്നും വീ​ടു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ട ാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി. പ​രി​ഹാ​രം ഉ​ണ്ട ായി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.