മ​ധ്യ​വ​യ​സ്ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Saturday, July 20, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ത്ത​റ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ക്ക് ത​ർ​ക്കം, മ​ധ്യ​വ​യ​സ്ക​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ കു​ഞ്ഞു​ശ​ങ്ക​ര​ൻ (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന് മു​ട്ട​ത്ത​റ​യി​ലെ കു​ഞ്ഞു​ശ​ങ്ക​ര​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
കു​ഞ്ഞു​ശ​ങ്ക​ര​നോ​ടൊ​പ്പം മ​ദ്യ​പി​ച്ച സു​ഹൃ​ത്ത് മ​ഹേ​ഷാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ഹേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ചുകൊ​ണ്ടി​രി​ക്കെ ഇ​രു​വ​രും ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ മ​ഹേ​ഷ് കു​ഞ്ഞു​ശ​ങ്ക​ര​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് കു​ഞ്ഞു​ശ​ങ്ക​ര​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു.