"ജ​ന​കീ​യം ഈ അ​തി​ജീ​വ​നം'​ പൊ​തു​ജ​ന സം​ഗ​മം ഇ​ന്ന്
Saturday, July 20, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം'​ജി​ല്ലാ​ത​ല പൊ​തു​ജ​ന സം​ഗ​മം ഇ​ന്ന് എ​സ്എം​വി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. രാ​വി​ലെ 11ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​വും ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.