മെ​ഡി​സെ​പ്; എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കും
Sunday, July 21, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ് സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കു​ന്ന ഓ​ഗ​സ്റ്റ് ഒ​ന്നി​ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കും.

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളി​ലെ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ഉ​റ​പ്പു വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന മെ​ഡി​സെ​പി​ൽ നി​ല​വാ​ര​മു​ള്ള ഒ​റ്റ ആ​ശു​പ​ത്രി​ക​ളെ പോ​ലും ഉ​ൾ​പ്പെ​ടു​ത്താ​തെ ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ബെ​ന്നി പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ റീ ​ഇം​പേ​ഴ്സ്മെ​ന്‍റും പ​ലി​ശ​ര​ഹി​ത വാ​യ്പ​യും ഇ​ല്ലാ​താ​ക്കി സ​ർ​ക്കാ​ർ വി​ഹി​ത​മി​ല്ലാ​തെ മെ​ഡി​സെ​പ് ആ​രം​ഭി​ക്കു​ന്ന​തു വ​ഞ്ച​നാ​പ​ര​മാ​ണ്. അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​മാ​യു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ​ക്കു നാ​മ​മാ​ത്ര​മാ​യ നി​ര​ക്കു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് എം ​പാ​ന​ലി​ൽ നി​ല​വാ​ര​മു​ള്ള ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.