ആ​റ്റി​ങ്ങ​ൽ സി​വി​ൽ സ്റ്റേ​ഷ​നിൽ എത്തിയാൽ മൂക്കുപൊത്തണം
Monday, July 22, 2019 12:47 AM IST
ആ​റ്റി​ങ്ങ​ല്‍: സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​വും പൊ​ട്ടി​യൊ​ലി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ ദു​ര്‍​ഗ​ന്ധ​വു​മാ​യി ആ​റ്റി​ങ്ങ​ല്‍ സി​വി​ല്‍​സ്റ്റേ​ഷ​ന്‍.

സ്വ​ന്തം ഓ​ഫീ​സ് പോ​ലും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​വാ​ന്‍ ക​ഴി​യാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദാ​സീ​ന​ത​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ലി​ലെ സ​ര്‍​ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര സ​മു​ച്ച​യ​മാ​ണ് ആ​റ്റി​ങ്ങ​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍.

ചു​റ്റു​മ​തി​ല്‍ ഉ​ണ്ടെ​ങ്കി​ലും ഗേ​റ്റു​ക​ള്‍ ഇ​ല്ല. ഇ​തി​നാ​ല്‍ രാ​ത്രി​യും പ​ക​ലും ഒ​രു പോ​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി​യി​ല്‍ പ​ല​രും മ​ദ്യ​പി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ലാ​ണ്.

സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. കാ​ന്‍റീ​ന് സ​മീ​പം സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി​യൊ​ഴു​കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​നു​ള്ളി​ലും പ​ല ഭാ​ഗ​ത്തും ചോ​ര്‍​ച്ച​യു​ണ്ട്. ഇ​ല​ക്ട്രി​ക് റൂ​മി​ന് വാ​തി​ലി​ല്ലാ​ത്തി​നാ​ൽ തു​റ​ന്ന് കി​ട​ക്കു​ക​യാ​ണ്. ശു​ചി​ത്വം പ​രി​പാ​ലി​ക്കാ​ത്ത​തി​ന് നേ​ര​ത്തെ പ​ല ത​വ​ണ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ക​സ്റ്റോ​ഡി​യ​ന്‍ എ​ന്ന നി​ല​യി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സി​വി​ല്‍​സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചി​യാ​യി സം​ര​ക്ഷി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ആ​ല്‍​മ​രം വ​ള​ർ​ന്ന് കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം വ​ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​ഫീ​സി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​തി​ദി​നം നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്ബും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും നി​ര​വ​ധി​യു​ണ്ട്.

ഇ​വ​ര്‍ ഓ​രോ​രു​ത്ത​രും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ലും കെ​ട്ടി​ട​വും പ​രി​സ​ര​വും എ​ന്നും ശു​ചി​യാ​യി​രി​ക്കു​ക​യും ആ​ല്‍​മ​ര​ങ്ങ​ള്‍ കി​ളി​ര്‍​ത്ത് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പ​ല​തും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​നെ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ ആ​ക്കി​യ​തോ​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ള്‍​ക്കും ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കും പാ​ര്‍​ക്ക് ചെ​യ്യു​വാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക​ല്ലാ​തെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത് മു​ങ്ങു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.