ശ്ര​മ​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Monday, July 22, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ യു​വ​ജ​ന​ക്ഷേ​മ കാ​യി​ക മ​ന്ത്രാ​ല​യം, നെ​ഹ്റു യു​വ​കേ​ന്ദ്ര സം​ഘ​ദ​ൻ, കേ​ന്ദ്ര ശു​ചി​ത്വ കു​ടി​വെ​ള്ള വി​ത​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​മെ​മ്പാ​ടും ന​ട​ന്നു വ​രു​ന്ന സ്വഛ് ​ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല ക​ലാ സാം​സ്ക്കാ​രി​ക മ​ണ്ഡ​ലം 50 മ​ണി​ക്കൂ​ർ നീ​ളു​ന്ന ശ്ര​മ​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ഇ​ന്നു പു​ല്ല​മ്പാ​റ ചെ​മ്മ​ണ്ണാം​കു​ന്ന് ഹ​രി​ജ​ൻ കോ​ള​നി​യി​ലെ കി​ട​പ്പു രോ​ഗി​യാ​യ സു​കു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി സൗ​ക​ര്യ​മൊ​രു​ക്കി കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.​പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​നാ ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വാ​ർ​ഡ് അം​ഗം മി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.