വിഴിഞ്ഞത്തെ ലൈഫ് ഗാർഡുമാർ വിശ്രമകേന്ദ്രത്തിലെത്താൻ പാടുപെടുന്നു
Monday, July 22, 2019 12:53 AM IST
വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ കോ​വ​ളം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ ക​ര ക​ട​ലാ​യി. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഇ​ട​ക്ക​ൽ​പ്പാ​റ ഒ​റ്റ​പ്പെ​ട്ട​തോ​ടെ ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ കാ​ര്യ​വും ക​ഷ്ട​ത്തി​ലാ​യി. ഇ​ട​ക്ക​ൽ​പ്പാ​റ​യി​ൽ സ​ർ​ക്കാ​ർ നി​ർ​മി​ച്ച ഒ​റ്റ​മു​റി​യു​ള്ള കെ​ട്ടി​ട​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ വി​ശ്ര​മ കേ​ന്ദ്രം. വ​സ്ത്ര​ങ്ങ​ൾ മാ​റാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​കാ​ൻ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ​ക്കും വീ​ശി​യ​ടി​ക്കു​ന്ന തി​ര​മു​റി​ച്ച് നീ​ന്ത​ണം. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​പ​ക​ടം നി​റ​ഞ്ഞ പാ​റ​യി​ടു​ക്കി​ലേ​ക്ക് പോ​കാ​തെ പ​ല​രും ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മ​ൺ​സൂ​ൺ മാ​സ​ങ്ങ​ളി​ൽ ബീ​ച്ചി​നെ ഇ​ള​ക്കി​മ​റി​ച്ച് ശ​ക്ത​മാ​യ തി​ര​യ​ടി ഉ​ണ്ടാ​വു​ക പ​തി​വാ​ണെ​ങ്കി​ലും ഇ​ത്ര അ​പ​ക​ട​ക​ര​മാ​കാ​റി​ല്ലെ​ന്നും ഗാ​ർ​ഡു​മാ​ർ പ​റ​യു​ന്നു. ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കാ​നും നി​ല​വി​ൽ സാ​ധ്യ​മ​ല്ലാ​താ​യി. ലൈ​റ്റ് ഹൗ​സ്, ഹ​വ്വാ ബീ​ച്ചു​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​ട​ക്ക​ൽ പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ട​ൽ​ക്ഷോ​ഭം കാ​ര​ണം വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള മാ​ർ​ഗ​മ​ട​ഞ്ഞെ​ങ്കി​ലും ഇ​വ​ർ​ക്കാ​യി താ​ല്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ൽ ത​ങ്ങ​ൾ​ക്ക് താ​ല്കാ​ലി​ക സ​ങ്കേ​ത​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.