മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നു​തു​റ​ക്കു​മെ​ന്ന സം​ശ​യ​ത്തി​ൽ നാ​ട്ടു​കാ​ർ
Monday, July 22, 2019 12:53 AM IST
കാ​ട്ടാ​ക്ക​ട: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി തു​റ​ക്കു​ന്നി​ല്ല. മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ആ‍​യു​ർ​വേ​ദ ആ​ശു​പ​ത്രി​യ്ക്കാ​ണ് ഈ ​അ​വ​സ്ഥ. കോ​ട്ട​മ്പൂ​രി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ മ​ല​യി​ൻ​കീ​ഴ് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മ​ന്ദി​രം ഇ​നി​യും തു​റ​ന്നു​കൊ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ രോ​ഗി​ക​ളെ വ​ട്ടം ചു​റ്റി​ക്കു​ന്നു. പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി നാ​ട്ടു​കാ​ർ​ക്ക് ആ​ശു​പ​ത്രി സ​മ​ർ​പ്പി​യ്ക്കു​മെ​ന്ന് ഏ​ഴു മാ​സം മു​ൻ​പു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഗ​ദാ​ന​വും പാ​ഴ്വ​ക്കാ​യി. 2015 മാ​ർ​ച്ച് 13ന് ​ത​റ​ക്ക​ല്ലി​ട്ട കെ​ട്ടി​ട​ത്തി​ന് അ​ന്ന​ത്തെ എം​എ​ൽ​എ എ​ൻ.​ശ​ക്ത​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഇ​പ്പോ​ൾ മ​ല​യി​ൻ​കീ​ഴ് സ​ർ​ക്കാ​ർ ആ​യുർ​വേ​ദാ​ശു​പ​ത്രി ത​ച്ചോ​ട്ടു​കാ​വ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്. 2014-15 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് 32ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് 20 സെ​ന്‍റ് സ്ഥ​ലം കോ​ട്ട​മ്പൂ​രി​ൽ വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യ്ക്കു ന​ൽ​കി​യ​ത്. കെ​ട്ടി​ട​ത്തി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​നും ല​ഭി​ച്ചു. രോ​ഗി​ക​ൾ​ക്കു​ള്ള വി​ശ്ര​മ മ​ന്ദി​ര​ത്തി​നു​ൾ​പ്പെ​ടെ 8.40ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​ത​മാ​യി പ​ഞ്ചാ​യ​ത്തു ചി​ല​വ​ഴി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മെ​ത്തി​യ്ക്കു​ന്ന​തി​നു പൈ​പ്പ് ക​ണ​ക്ഷ​നെ​ടു​ക്കാ​നു​ള്ള തു​ക​യും ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ ആ​ശു​പ​ത്രി തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​ക്യ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. വാ​ട​ക​കെ​ട്ടി​ട​ത്തി​ലെ ആ​ശു​പ​ത്രി​യി​ലാ​ക​ട്ടെ തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത നി​ല​യി​ലാ​ണ്. ഡോ​ക്ട​ർ​ക്ക് ഇ​രി​ക്കാ​നോ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നോ ക​ഴി​യാ​ത്ത നി​ല . ഈ ​അ​വ​സ്ഥ ക​ണ്ട​റി​ഞ്ഞി​ട്ടും പു​തി​യ മ​ന്ദി​രം തു​റ​ന്നു ന​ൽ​കാ​നു​ള്ള നീ​ക്കം വൈ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.