കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്ലീ​നാ​ക്കി
Thursday, August 8, 2019 12:15 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും പോ​ലീ​സു​കാ​ർ വൃ​ത്തി​യാ​ക്കി.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് കാ​ട്ടാ​ക്ക​ട സ​ർ​ക്കി​ൾ ഡി. ​ബി​ജു​കു​മാ​ർ, എ​സ്ഐ ഗം​ഗാ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ഇ​റ​ങ്ങി​യ​ത്.
സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ടു​ക​ളും, സ്റ്റേ​ഷ​ന് പു​റ​ത്തു റോ​ഡി​നു വ​ശ​ത്താ​യി ന​ട​പ്പാ​ത കാ​ട് പി​ടി​ച്ചു കി​ട​ന്ന​തും ഉ​ദ്യോ​ഗ​സ്ഥ​ർ വൃ​ത്തി​യാ​ക്കി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ​ർ​ക്കി​ൾ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന കേ​ടാ​യ ക​മ്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, ഉ​ൾ​പ്പ​ടെ​യു​ള്ള ഈ​വേ​സ്റ്റു​ക​ളും നീ​ക്കം ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും പ​രി​സ​രം ഹ​രി​താ​ഭ​മാ​യി മാ​റ്റു​ക​യും വേ​ണ​മെ​ന്ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്