മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു
Thursday, August 8, 2019 12:15 AM IST
പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു​വീ​ണ്
ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് മ​ര​ക്കൊ​ന്പ് ഒ​ഠി​ഞ്ഞ് വീ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി മ​ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് ത​ക​ര്‍​ന്ന​ത്.
ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്.
മ​ര​ശി​ഖ​ര​ങ്ങ​ള്‍ വീ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു. ഒ​രു മാ​സം മു​മ്പ് ഇ​തേ മ​ര​ത്തി​ന്റെ വ​ലി​യ കൊ​മ്പ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണി​രു​ന്നു.