ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി പി​ടി​യി​ൽ
Monday, August 19, 2019 12:34 AM IST
നെ​ടു​മ​ങ്ങാ​ട് : ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. അ​രു​വി​ക്ക​ര ഇ​റ​യം​കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​നെ (54) ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ഇ​റ​യം​കോ​ട് ചെ​റി​യ​കൊ​ണ്ണി ചി​റ​യ​രി​ക​ത്ത് വീ​ട്ടി​ൽ സി​ജോ (25) യെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വി​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടു​കാ​രെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന സി​ജോ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ടു​കാ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത വി​ജ​യ​കു​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ ക​ഴി​ഞ്ഞ ആ​റി​ന് രാ​വി​ലെ ഇ​റ​യം​കോ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് വി​ജ​യ​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ സി​ജോ ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം ബൈ​ക്കി​ൽ ക​രു​തി​യി​രു​ന്ന ക​മ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​കു​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ അ​രു​വി​ക്ക​ര എ​സ്ഐ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, മു​ര​ളീ​ധ​ര​ൻ, എ​എ​സ്എ സ​തി​കു​മാ​ർ, എ​സ്‌​സി​പി​ഒ ഷൈ​ജു, സി​പി​ഒ സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.