ഭാ​ര​ത സെ​ൻ​സ​സ് 2021; പ്രീ-​ടെ​സ്റ്റ് സെ​ൻ​സ​സ് ആ​രം​ഭി​ച്ചു
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത സെ​ൻ​സ​സ് 2021 ന് ​മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്രീ-​ടെ​സ്റ്റ് സെ​ൻ​സ​സ് ആ​രം​ഭി​ച്ചു.12 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് പ്രീ- ​ടെ​സ്റ്റ് സെ​ൻ​സ​സ് ന​ട​ത്തു​ക.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 58 മു​ത​ൽ 62 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളാ​യ കു​ര്യാ​ത്തി, ക​ളി​പ്പാ​ൻ​കു​ളം, ക​മ​ലേ​ശ്വ​രം, പ​ഴ​ഞ്ചി​റ, അ​ന്പ​ല​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്രീ-​ടെ​സ്റ്റ്ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് പ്രീ -​ടെ​സ്റ്റ് സെ​ൻ​സ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ദ്യ​മാ​യി സെ​ൻ​സ​സ് ഡാ​റ്റാ ക​ള​ക്ഷ​ന് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ്രീ-​ടെ​സ്റ്റ് സെ​ൻ​സ​സി​നു​ണ്ട്.
സെ​ൻ​സ​സി​ന് എ​ന്ന പോ​ലെ പ്രീ-​ടെ​സ്റ്റി​നും ര​ണ്ട് ഘ​ട്ട​ങ്ങ​ളു​ണ്ട്. വീ​ട് പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണ​വു​മാ​ണ് ഇ​തി​ലാ​ദ്യം. ര​ണ്ടാം ഘ​ട്ട​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​ത്. ഒ​രു ഷെ​ഡ്യൂ​ൾ ഉ​പ​യോ​ഗി​ച്ച് 34 വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളു​ടെ അ​വ​സ്ഥ, ഉ​പ​യോ​ഗം, വീ​ട് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ, വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​രം, കു​ടും​ബ​നാ​ഥ​നെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ബാ​ങ്കിം​ഗ് സ​ർ​വീ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.
കൂ​ടാ​തെ നാ​ഷ​ണ​ൽ പോ​പ്പു​ലേ​ഷ​ൻ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും.
ര​ണ്ടാ​ഘ​ട്ട​ത്തി​ലാ​ണ് യ​ഥാ​ർ​ഥ സെ​ൻ​സ​സ്. വ്യ​ക്തി വി​വ​ര​ങ്ങ​ളാ​ണ് ഇ​തി​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ശേ​ഖ​രി​ക്കും. 28 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
സെ​ൻ​സ​സി​ൽ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കി​നു വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണ്. ഒ​രി​ക്ക​ലും ഈ ​വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക വ്യ​ക്തി​ക​ളെ​യോ കു​ടും​ബ​ങ്ങ​ളെ​യോ തി​രി​ച്ച​റി​യാ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യി​ല്ല. സെ​ൻ​സ​സി​നാ​യി എ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.