ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്ക് മൃ​ഗ​സ്നേ​ഹി​ക​ൾ ര​ക്ഷ​ക​രാ​യി
Tuesday, August 20, 2019 12:34 AM IST
ആ​റ്റി​ങ്ങ​ൽ: ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്ക് കൊ​ല്ല​ത്തു നി​ന്നെ​ത്തി​യ മൃ​ഗ​സ്നേ​ഹി​ക​ൾ ര​ക്ഷ​ക​രാ​യി . ആ​റ്റി​ങ്ങ​ൽ കൊ​ല്ല​മ്പു​ഴ​യി​ൽ ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ ര​ക്ഷ​ക​രാ​യി​മാ​റി​യ​ത്. റോ​ഡ് പ​ണി​ക്കാ​യി വ​ച്ചി​രു​ന്ന ടാ​ർ വീ​പ്പ​യി​ലാ​ണ് നാ​യ അ​ക​പ്പെ​ട്ട​ത്. ച​ലി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ൽ
നാ​യ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം മൃ​ഗ​സ്നേ​ഹി​ക​ളെ വി​ളി​ച്ച​റി​യി​ച്ച​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഇ​വ​ർ വെ​ളി​ച്ചെ​ണ്ണ​യും മ​റ്റു​മു​പ​യോ​ഗി​ച്ച് നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും ടാ​ർ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും നാ​യ്ക്ക് ന​ൽ​കി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.