പ്ര​ള​യ​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യും സം​ഘ​ട​ന​ക​ളും
Thursday, August 22, 2019 12:35 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന​ത്തെ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ജീ​വം.​
ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​വ​ശ്യ​സാ​മ​ഗ്രി​ക​ളു​ടെ ശേ​ഖ​ര​ണം ന​ട​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര ജൈ​വ​ക​ര്‍​ഷ​ക സ​ഹ​ക​ര​ണ സം​ഘം ടി -2145 ​പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യം ന​ല്‍​കി. സം​ഘം​പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച സാ​മ​ഗ്രി​ക​ള്‍ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് കൈ​മാ​റി. നെ​യ്യാ​റ്റി​ന്‍​ക​ര ഫ്രാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ആ​ദ്യ​ഗ​ഡു​വാ​യി പ​തി​നാ​യി​രം രൂ​പ ന​ല്‍​കി​യ​താ​യി​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. തു​ക​യു​ടെ ചെ​ക്ക് ഫ്രാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യ്ക്ക് ​കൈ​മാ​റി.