കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Friday, August 23, 2019 12:04 AM IST
പാ​ലോ​ട് : കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.​

കു​റു​പു​ഴ​യ്ക്കും ഇ​ള​വ​ട്ട​ത്തി​ലും ഇ​ട​യിൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി സ്വ​ദേ​ശി സ​ന്തോ​ഷ്കു​മാ​ർ (49)ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷ്കു​മാ​റി​നെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വ​ഴി മ​ര​ണം സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പാ​ലോ​ട് -തെ​ങ്കാ​ശി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.