വാ​മ​ന​പു​രം - ക​ള​മ​ച്ച​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ച് കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, August 24, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം -ക​ള​മ​ച്ച​ൽ റോ​ഡി​ൽ വാ​മ​ന​പു​ര​ത്ത് നി​ന്ന് തു​ട​ങ്ങി 3.600 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കാ​ൻ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ഡി.​കെ.​മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു . 5.5 മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ക. ആ​വ​ശ്യാ​നു​സ​ര​ണം സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ഓ​ട​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സാങ്കേതിക അംഗീകാരം ല​ഭി​ച്ചാ​ലു​ട​ൻ ടെ​ൻ​ഡ​ർ ചെ​യ്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.