ഗ​ണേ​ശോ​ത്സ​വ​വും വി​നാ​യ​ക പു​ര​സ്കാ​ര വി​ത​ര​ണ​വും
Saturday, August 24, 2019 12:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ് ക​മ്മി​റ്റി​യു​ടെ​യും ശി​വ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഗ​ണേ​ശോ​ത്സ​വ​വും വി​നാ​യ​ക പു​ര​സ്കാ​ര വി​ത​ര​ണ​വും, ക​വി​യ​ര​ങ്ങും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും 28ന് ​ന​ട​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​പ​ത്മം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗം ഗ​ണേ​ശോ​ത്സ​വം ശി​വ​സേ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി പേ​രൂ​ർ​ക്ക​ട ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും, ഉ​പേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.