ല​ത്തീ​ൻ സ​മു​ദാ​യം വ​ലി​യ പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ: ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ
Saturday, August 24, 2019 12:42 AM IST
വാ​ഴി​ച്ച​ൽ: ല​ത്തീ​ൻ സ​മു​ദാ​യം വ​ലി​യ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര രൂപതാ ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ. സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​മാ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നും പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​വ​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ സ​മി​തി​യു​ടെ ദ്വി​ദി​ന നേ​തൃ​ത്വ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ണ്ണൂ​ർ, പു​ന​ലൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​ക​ളി​ലെ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്ക് സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ൽ റ​വ​ന്യൂ വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം കു​റ്റ​ക​ര​മാ​ണെ​ന്ന് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നെ​റോ​ണ പ​റ​ഞ്ഞു.

കെ​എ​ൽ​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​മാ​രാ​യ എം.​വി​ൻ​സെ​ന്‍റ്, സി.​കെ. ഹ​രീ​ന്ദ്ര​ൻ, രൂ​പ​താ അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​എ​സ്.​എം. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ഡെ​ന്നി​സ്കു​മാ​ർ, കെ​എ​ൽ​സി​എ സം​സ്ഥാ​ന സ​മി​തി അം​ഗം ജെ.​സ​ഹാ​യ​ദാ​സ്, ഡി​സി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ദേ​വ​ദാ​സ്, കെ​ആ​ർ​എ​ൽ​സി​സി വ​ക്താ​വ് ഷാ​ജി​ജോ​ർ​ജ്, കെ​എ​ൽ​സി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, ബാ​ല​രാ​മ​പു​രം സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി​കാ​സ് കു​മാ​ർ രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ഫാ.​എ​സ്.​എം. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.