പ​ത്ര ഏ​ജ​ന്‍റി​നെ മ​ർ​ദി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, August 24, 2019 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ത്ര ഏ​ജ​ന്‍റി​നെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ലെ ശ്രീ​മം​ഗ​ലം പ​ത്ര ഏ​ജ​ൻ​സി ഷോ​പ്പ് ഉ​ട​മ വ​യ്യേ​റ്റ് ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ രാ​ജ​ൻ (50) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ഇ​രി​ഞ്ച​യം പൂ​വ​ത്തൂ​ർ രാ​ധാ​ഭ​വ​നി​ൽ മ​ഹേ​ഷ് (30) നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ഓ​ടി​പ്പോ​യ മ​ഹേ​ഷ് നെ​ടു​മ​ങ്ങാ​ട്ടും ഇ​രി​ഞ്ച​യ​ത്തു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നും ഇ​യാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​ഇ​തോ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.