മേ​ലാ​രി​യോ​ട് മ​ദ​ര്‍ തെ​രേ​സാ ദേ​വാ​ല​യ തീ​ര്‍​ഥാ​ട​ന​ത്തി​ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം
Monday, September 9, 2019 1:02 AM IST
മാ​റ​ന​ല്ലൂ​ര്‍: മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ന​ട​ന്നു വ​ന്ന തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം.
തി​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ദി​വ്യ​കാ​രു​ണ്യ ദി​ന​ത്തി​ല്‍ കാ​ട്ടാ​ക്ക​ട ഫൊ​റോ​ന വി​കാ​രി ഫാ.​വ​ല്‍​സ​ല​ന്‍ ജോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഡോ.​രാ​ഹു​ല്‍​ലാ​ല്‍ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
10 ന് ​കൊ​ല്ലം ഔ​ര്‍ ലേ​ഡി ഓ​ഫ് മി​റ​ക്കി​ള്‍ സെ​മി​നാ​രി ഫ്രീ​ഫെ​ക്ട് ഫാ.​സാ​വി​യോ ഫ്രാ​ന്‍​സി​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം ന​ല്‍​കി​യ ദി​വ്യ​ബ​ലി ന​ട​ന്നു.
വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ജ​പ​മാ​ല ലി​റ്റി​നി മ​ദ​ര്‍ തെ​രേ​സ​യു​ടെ നൊ​വേ​ന തു​ട​ങ്ങി​യ​വ ന​ട​ന്നു.
തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ്യ​ബ​ലി​ക്കും പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ശു​ശ്രൂ​ഷ കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി. പി. ​ജോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഈ​രാ​റ്റി​ന്‍​പു​റം ഇ​ട​വ​ക വി​കാ​രി ഫാ.​ബ​ന​ഡി​ക്ട് ജി. ​ഡേ​വി​ഡ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് പ​രി​ഷ്ക​രി​ച്ച വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ നൊ​വേ​ന മോ​ണ്‍. വി.​പി. ജോ​സ് പ്ര​കാ​ശ​നം ചെ​യ്തു.