ഓ​ണാ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ളം ഒ​രു​ങ്ങി
Tuesday, September 10, 2019 12:22 AM IST
വി​ഴി​ഞ്ഞം: ഓ​ണാ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ളം ഒ​രു​ങ്ങി . പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കി​യും​പു​ലി​ക​ളി​യും ഓ​ണ​സ​ദ്യ​യും ഊ​ഞ്ഞാ​ലു​ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളും ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കും.​
ടൂ​റി​സം വ​കു​പ്പും ടി​ഡി​പി​സി​യും കോ​വ​ളം ജ​ന​കീ​യ സ​മി​തി​യും സം​യു​ത​ക്ത​മാ​യി​സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നാ​ളെ കോ​വ​ളം പാ​ല​സ് ജം​ഗ്ഷ​നി​ൽ​ന​ട​ക്കും. രാ​വി​ലെ അ​ത്ത​പ്പൂ പ്ര​ദ​ർ​ശ​ന​വും വൈ​കു​ന്നേ​രം 6.30 ന് ​ഗാ​ന​മേ​ള​യും ന​ട​ക്കും. 13ന് ​വൈ​കു​ന്നേ​രം നാ​ട​ൻ​പാ​ട്ട്,14ന് ​ബ​സ്റ്റ് ഓ​ഫ് കോ​മ​ഡി​സ്റ്റാ​ർ​സ് മെ​ഗാ​ഷോ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ടൂ​റി​സം പോ​ലീ​സ്, കോ​വ​ളം​പോ​ലീ​സും ഉ​ൾ​പ്പെ​ടു​ന്ന 50 ഉ​ദ്യോ​ഗ​സ്ഥ​രെ​യും ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യും തീ​ര​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.​വ​രും ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ​വി​ന്യ​സി​ക്കു​മെ​ന്ന് കോ​വ​ളം സി.​ഐ. അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.