ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യേ​യും ചെ​റു​മ​ക​നേ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Tuesday, September 10, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യേ​യും ചെ​റു​മ​ക​നേ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ അ​വ​ന​വ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​വ​ന​വ​ഞ്ചേ​രി ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ശ്യാ​മ​ള (65), ശ്യാ​മ​ള​യു​ടെ ചെ​റു​മ​ക​നാ​യ അ​ക്ഷ​യ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക്ഷേ​ത്ര​ത്തി​ലെ ജോ​ലി​ക​ഴി​ഞ്ഞു ശ്യാ​മ​ള​യെ വീ​ട്ടി​ലാ​ക്കി​യ​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​യ അ​ക്ഷ​യു​ടെ നി​ല​വി​ളി​കേ​ട്ടാ​ണ് ശ്യാ​മ​ള ഓ​ടി​യെ​ത്തി​യ​ത്. അ​ക്ഷ​യി​യെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​ന്‍​ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘം ശ്യാ​മ​ള​യേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ശ്യാ​മ​ള​യു​ടെ മ​ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റു. പ​രി​ക്കേ​റ്റ ശ്യാ​മ​ള​യും അ​ക്ഷ​യും വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.