ഒാ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നെ​യ്യാ​ർ അ​ക്വേറി​യം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു
Tuesday, September 10, 2019 12:22 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണ​ത്തി​ന് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​യും കാ​ത്ത് നെ​യ്യാ​ർ അ​ക്വേ​റി​യം അ​ണി​ഞ്ഞെ​രു​ങ്ങു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന നെ​യ്യാ​ർ​ഡാ​മി​ലെ ശു​ദ്ധ​ജ​ല അ​ക്വേ​റി​യം വി​വി​ധ വ​ർ​ണ്ണ മ​ത്സ്യ​ങ്ങ​ളാ​ൽ പ്ര​ശ​സ്തി​യി​ലേ​യ്ക്ക് കു​തി​ക്കു​ക​യാ​ണ്. അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് അ​ക്വേറി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ശ​യ​ക​ര​മാ​യ വൈ​വി​ദ്യ​ങ്ങ​ളോ​ടെ​യു​ള്ള ഈ ​അ​ക്വേ​റി​യ​ത്തി​ൽ ക​ട​ന്നാ​ൽ മോ​ഹി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്ക് പു​റ​മേ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും വി​ല​യി​രു​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ഈ ​ഓ​ണ​ക്കാ​ല​ത്ത് കൂ​ട്ട​മാ​യി എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഹ​രം ന​ൽ​കു​ന്ന ത​ര​ത്തി​ൽ സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ് പെ​ന്‍റ​ഗ​ണ്‍ ആ​ക്യ​തി​യി​ൽ നി​ർ​മി​ച്ച ഈ ​കൂ​ടാ​രം.