ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വിതരണം ചെയ്തു
Wednesday, September 11, 2019 12:32 AM IST
തിരുവനന്തപുരം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധിച്ചു ​ദീ​പി​ക ബാ​ല​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി ൽ ​വെ​ള്ളാ​യ​ണി ലി​റ്റി​ൽ ഫ്ല​ള​വ​ർ വി​ദ്യാ​വി​ഹാ​റി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ്വ​രൂ​പി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ചെ​മ്പ​ൻ​കു​ന്നി​ൽ വി​ത​ര​ണം ചെ​യ്തു. വി​തു​ര പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശോ​ഭ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ വി​ൻ​സെ​ൻ​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദീ​പാ​ജോ​ർ​ജ്, സി​സ്റ്റ​ർ ബെ​നി​റ്റ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ബി​വി​ൻ, അ​ഭി​രാ​മി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.