അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, September 11, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ലും​മൂ​ട് പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ലി​യ​തു​റ സ്വ​ദേ​ശി ഹ​രി​ലാ​ലാ​ണ് (52) ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.
ഹ​രി​ലാ​ലി​ന്‍റെ ബൈ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും മ​റി​ഞ്ഞു​വീ​ണ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
വീ​ഴ്ച​യി​ൽ ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് ഹ​രി​ലാ​ലി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.
സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.