മ​രം​വീ​ണ് വെ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു
Wednesday, September 11, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വെ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി 9.30 ന് ​കി​ളി​മാ​നൂ​ർ -പാ​പ്പാ​ല- വ​ല്ലൂ​ർ​റോ​ട്ടി​ൽ സ​മീ​പ​ത്തു​നി​ന്ന റ​ബ​ർ​മ​രം വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലൂ​ടെ റോ​ഡി​ലേ​യ്ക്ക് ക​ട​പു​ഴ​കി വീ​ണ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​ത​വും, വൈ​ദ്യു​തി വി​ത​ര​ണ​വും പു​ന​സ്ഥാ​പി​ച്ചു.