ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 11, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ആ​ത്മ​മി​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റു​ക​ളും, ഓ​ണ​പ്പു​ട​വ​ക​ളും വി​ത​ര​ണ ചെ​യ്തു.
​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഓ​ണ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പും, ഓ​ണ​പ്പു​ട​വ​ക​ളു​ടെ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ.​വി.​ശോ​ഭ​കു​മാ​റും നി​ർ​വ​ഹി​ച്ചു. ആ​ത്മ​മി​ത്ര ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, സു​നി​ൽ , ര​മ​ണ​ൻ വ​ർ​ക്ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: ഗാ​ന്ധി​യ​ന്‍ ബാ​ല​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ള്ള​റ​ട ജെ​എം ഹാ​ളി​ല്‍ ചേ​ർ​ന്ന യോ​ഗം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​യ​ന്‍ ബാ​ല​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എ​ന്‍. ദാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.