കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, September 11, 2019 12:33 AM IST
പേ​രൂ​ര്‍​ക്ക​ട: വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വാ​ഴോ​ട്ടു​കോ​ണം മ​ഞ്ഞി​ണാ​ത്തി​വി​ള റം​ലാ കോ​ട്ടേ​ജി​ല്‍ ഷ​ഫീ​ന (30) യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നായിരുന്നു സം​ഭ​വം. വെ​ള്ളം കോ​രു​ന്ന​തി​നാ​യി ക​പ്പി​യും ക​യ​റും ത​യാ​റാ​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് 35 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.​ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ തു​ള​സീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ ഷ​ഫീ​ന​യെ പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
ചെ​യ്തു

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ടോ​ൾ​മു​ക്ക് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്. വി​ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.