വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, September 15, 2019 1:07 AM IST
ക​ഴ​ക്കൂ​ട്ടം : തി​രു​വോ​ണ ദി​വ​സം ഉ​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി വീ​ട്ടു​കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ചേ​ങ്കോ​ട്ടു​കോ​ണം ജം​ഗ്ഷ​ന് സ​മീ​പം ആ​ർ​പി​എ​സ് ബി​ൽ​ഡി​ങ്ങി​ൽ താ​മ​സി​ക്കു​ന്ന ശ്യാം​ലാ​ൽ (25), സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം ക​രു​ണാ വീട്ടിൽ അ​ജീ​ഷ് (23), അ​യ്യ​ൻ കോ​യി​ക്ക​ൽ വി​ദ്യ​ഭ​വ​നി​ൽ വി​ഷ്ണു (24), തു​ണ്ട​ത്തി​ൽ പ്ലാ​വ് വി​ള വീ​ട്ടി​ൽ ദീ​പു (31) എ​ന്നി​വ​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​വി​ട്ടം ദി​ന​ത്തി​ൽ രാ​ത്രി ഏ​ഴി​ന് പ്ര​തി​ക​ൾ ചേ​ങ്കോ​ട്ടു​കോ​ണം സ്വാ​മി​യാ​ർ മ​ഠം അ​യ്യ​ൻ കോ​യി​ക്ക​ൽ മ​ക​ത്തി​ൽ ല​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ല​ത​യെ​യും മ​ക​ൻ ന​ന്ദു​വി​നെ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു മൂ​ന്ന് പേ​രെ ആ​ക്ര​മി​ക്കു​ക​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
തി​രു​വോ​ണ​ദി​വ​സം ല​ത​യു​ടെ മ​ക​നാ​യ ന​ന്ദു​വും പ്ര​തി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും പ​രി​ക്കേ​റ്റ​വ​ർ അ​ടി​ച്ച​വ​രെ വീ​ട് ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.​

സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ആ​ർ.അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക​ട്ർ ജെ. ​എ​സ്. പ്ര​വീ​ൺ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി .