കാ​ഞ്ഞി​രം​പാ​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യാ​ൽ സം​ഭാ​രവും ചാ​യയും കു​ടി​ക്കാം
Monday, September 16, 2019 12:29 AM IST
പേ​രൂ​ര്‍​ക്ക​ട: കാ​ഞ്ഞി​രം​പാ​റ​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ കൈ​യെ​ത്തും ദൂ​ര​ത്ത്. സം​ഭാ​രം, ചാ​യ എ​ന്നി​വ​യാ​ണ് ഇ​വ. ചൂ​ടു​കാ​ല​ങ്ങ​ളി​ല്‍ സം​ഭാ​ര​വും ത​ണു​പ്പു​കാ​ല​ത്തും ചാ​യ​യും ക​ടി​യു​മാ​ണ് ഇ​വ​ര്‍​ക്ക് തീ​ര്‍​ത്തും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്. ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് പ​മ്പി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​നം എ​ന്ന നി​ല​യ്ക്ക് ആ​രം​ഭി​ച്ച​തെ​ന്നു ഡീ​ല​ര്‍ സു​രേ​ഷ്കു​മാ​ര്‍ പ​റ​യു​ന്നു.ക​ഴി​ഞ്ഞ തി​രു​വോ​ണ​ദി​വ​സം 500 ഓ​ളം പേ​ര്‍​ക്ക് പാ​ല്‍​പ്പാ​യ​സം സൗ​ജ​ന്യ​മാ​യി പ​മ്പി​ല്‍​നി​ന്നു ന​ല്‍​കി​.