കാ​ല്‍​വ​ഴു​തി​വീ​ണ് കി​ട​പ്പു​മു​റി​യി​ല്‍ കുടുങ്ങിയ വ​യോ​ധി​ക​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, September 16, 2019 12:29 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് കാ​ല്‍​വ​ഴു​തി വീ​ണ് മു​റി​ക്കു​ള്ളി​ല്‍ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.
മു​ട്ട​ട സി​പി ന​ഗ​ര്‍ ഐ​ശ്വ​ര്യ​യി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ മാ​താ​വ് ന​ളി​നി (78) യാ​ണ് വീ​ട്ടി​ലെ മു​റി​യി​ല്‍ വീ​ണ് എ​ണീ​ക്കാ​ന്‍​വ​യ്യാ​തെ അ​ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഇ​വ​രെ പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.