ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക മ​രി​ച്ചു
Tuesday, September 17, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. മ​ണ​ക്കാ​ട് ശാ​സ്താ​ന​ഗ​ർ ടി​സി 40 / 1444 ൽ ​വ​ത്സ​ല (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ന് ​ഓ​വ​ർ​ബ്രി​ഡ്ജി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​ർ​മി​തി കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഇ​വ​ർ ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മേ​ൽ​പാ​ല​ത്തി​ലെ തി​ര​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ഗ്ന​ൽ ല​ഭി​ച്ച​പ്പോ​ൾ മു​ന്നോ​ട്ട് നീ​ങ്ങി​യ ബൈ​ക്കു​ക​ളു​ടെ ഹാ​ൻ​ഡി​ലു​ക​ൾ ത​മ്മി​ൽ ത​ട്ടി. നി​യ​ന്ത്ര​ണം തെ​റ്റി​യ ഒ​രു ബൈ​ക്ക് ബ​സി​ന് മു​ന്നി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. വ​ത്സ​ല റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. തൊ​ട്ട​ടു​ത്താ​യി​രു​ന്ന ബ​സ് വെ​ട്ടി​ച്ചു​മാ​റ്റാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വ​ത്സ​ല​യു​ടെ ദേ​ഹ​ത്ത് കൂ​ടി മു​ൻ​ച​ക്രം ക​യ​റി ഇ​റ​ങ്ങി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ത്സ​ല അ​വി​വാ​ഹി​ത​യാ​ണ്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.