തെ​ങ്ങി​ൽ കു​ടു​ങ്ങി​യ​യാ​ളെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, September 18, 2019 12:39 AM IST
പേ​രൂ​ര്‍​ക്ക​ട: തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ത​ല​കീ​ഴാ​യി കി​ട​ന്ന​യാ​ളെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ സ്വ​ദേ​ശി മോ​ഹ​ന​ന്‍ (55) ആ​ണ് തെ​ങ്ങി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​കാ​വ​ല്ലൂ​രി​ലെ ഒ​രു വീ​ട്ടു​വ​ള​പ്പി​ല്‍ തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങി​ൽ നി​ന്നും തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തു​ക​യും യ​ന്ത്ര​ത്തി​ല്‍ കാ​ല്‍ കു​രു​ങ്ങു​ക​യു​മാ​യി​രു​ന്നു. യ​ന്ത്ര​ത്തി​ല്‍ കു​രു​ങ്ങി​യ​തോ​ടെ ഇ​യാ​ള്‍ തെ​ങ്ങി​ന്‍​ത​ടി​യി​ല്‍ ത​ല​കീ​ഴാ​യി വീ​ണു.

വി​വ​ര​മ​റി​ഞ്ഞ വീ​ട്ടു​ട​മ​സ്ഥ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്ന് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല. ഒ​ടു​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് ഫ്രാ​ന്‍​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​മാ​ന്‍ ബി​നു, ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി.