ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചു മു​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റി​ൽ
Wednesday, September 18, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പ​തി​വാ​യി പ​ണം ന​ൽ​കാ​തെ മു​ങ്ങു​ന്ന സം​ഘം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
വ​ലി​യ​ശാ​ല സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ആ​സി​ഫ് മു​ഹ​മ്മ​ദ്(32), ആ​രി​ഫ് മു​ഹ​മ്മ​ദ് (28), ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി അ​ഖി​ൽ (25), കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി ജോ​മോ​ൻ (24), വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ഭി​ലാ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് ഹോ​ട്ട​ലു​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ശാ​സ്ത​മം​ഗ​ല​ത്തെ ഗീ​താ​ഞ്ജ​ലി ടീ ​ഷോ​പ്പി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം കാ​ശ് ന​ൽ​കാ​തെ പോ​കു​ന്ന​ത് പ​തി​വാ​ക്കി​യ ഇ​വ​ർ പ​ല​ത​വ​ണ ക​ട​യു​ട​മ​യെ പ​ണം ചോ​ദി​ച്ച​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ത് സ്ഥി​ര​മാ​യ​തോ​ടെ​യാ​ണ് ക​ട​യു​ട​മ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം ഇ​വ​ർ ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചു. ഈ ​സ​മ​യം ക​ട​യു​ട​മ പോ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യും പോ​ലീ​സെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.