സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നു ഐ​എം​എ; ഡോ​ക്ട​ർ​മാ​ർ ഒ​രു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു
Wednesday, September 18, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം : പ​ള്ളി​ക്ക​ലി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ വ​നി​ത ഡോ​ക്ട​റെ ഓ​ണ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റു ചെ​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ ഒ​രു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ഒ​പി ബ​ഹി​ഷ്ക്ക​ര​ണം.
പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി വൈ​കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) അ​റി​യി​ച്ചു. ഡോ​ക്ട​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഐ​എം​എ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നു ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ൽ​ഫി നൂ​ഹു​വും അ​റി​യി​ച്ചു.