ക​ട​വി​ള - ക​ട്ട​പ്പ​റ​മ്പ് റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല
Wednesday, September 18, 2019 12:55 AM IST
ആ​റ്റി​ങ്ങ​ല്‍: ക​ട​വി​ള - ക​ട്ട​പ്പ​റ​മ്പ് റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. പൊ​ളി​ഞ്ഞ് ടാ​റും മെ​റ്റ​ലും ഇ​ള​കി​ക്കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​പോ​ലും യ​ഥാ​സ​മ​യം ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ന​ഗ​രൂ​ര്‍, ക​ര​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലാ​ണ് റോ​ഡ്. മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദു​ര​മു​ള്ള റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​യാ​ണ്. ബാ​ക്കി ഭാ​ഗം ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ളു​ക​ളാ​യി നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.
ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ​യും ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. 27 സ്കൂ​ള്‍ ബ​സു​ക​ള്‍ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്ര​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ള്ള​ത്. റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. രോ​ഗി​ക​ളും ഗ​ര്‍​ഭി​ണി​ക​ളു​മെ​ല്ലാം യാ​ത്ര​യ്ക്കാ​യി വ​ള​രെ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.
മ​ഴ​പെ​യ്താ​ല്‍ റോ​ഡി​ല്‍ പ​ല​യി​ട​ത്തും വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ട്. കു​ഴി​ക​ളി​ല്‍ വീ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ പ​റ്റു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് ന​ന്നാ​ക്കി ഗ​താ​ഗ​ത​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ന​ട​പ​ടി​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.