അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് പെ​ൻ​ഷ​നേഴ്സ് ധ​ർ​ണ ന​ട​ത്തി
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സി.​എ​ക്സ്. ത്രേ​സ്യ, സെ​ക്ര​ട്ട​റി അ​ന്ന​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​റേ​റി​യ​ത്തി​ന്‍റെ പ​കു​തി പെ​ൻ​ഷ​നാ​യി അ​നു​വ​ദി​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച ക്ഷേ​മ പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.