ജീ​വ​ന​ക്കാ​ര​ന്‍റെ പ​ണ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ തി​രി​മ​റി; പ​ലി​ശ​സ​ഹി​തം തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം : ബാ​ങ്കു​ക​ളി​ൽ അ​ട​യ്ക്കു​ന്ന​തി​നാ​യി മു​ൻ ജീ​വ​ന​ക്കാ​ര​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്നും തു​ക പി​ടി​ച്ച ശേ​ഷം വ​ക​മാ​റ്റി​യ കെ​എ​സ്ആ​ർ​ടി​സി പ​ലി​ശ സ​ഹി​തം മു​ഴു​വ​ൻ തു​ക​യും ഉ​ട​ൻ ബാ​ങ്കു​ക​ളി​ൽ അ​ട​ച്ച് ബാ​ധ്യ​ത തീ​ർ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
തു​ക അ​ട​ച്ച ശേ​ഷം ര​ണ്ടാ​ഴ്ച​യ്ക്ക​കം കെ​എ​സ്ആ​ർ​ടി​സി, എം​ഡി രേ​ഖാ​മൂ​ലം റി​പ്പാ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് സെ​ക്ര​ട്ട​റി​യും ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​യും തു​ക ബാ​ങ്കു​ക​ളി​ൽ അ​ട​ച്ച​താ​യി ഉ​റ​പ്പാ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി പാ​പ്പ​നം​കോ​ട് ട​യ​ർ ഷോ​പ്പി​ൽ നി​ന്നും ജൂ​ണ്‍ 30 ന് ​വി​ര​മി​ച്ച ചാ​ർ​ജ്മാ​ൻ എം.​എ​സ്. ര​വി​കു​മാ​റി​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി 4,60,000 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നു.

ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് സൊ​സൈ​റ്റി​യി​ൽ നി​ന്നും മൂ​ന്നു ല​ക്ഷ​വും അ​ന​ന്ത​പു​രം ബാ​ങ്കി​ൽ നി​ന്ന് ഒ​രു ല​ക്ഷ​വും ര​വി​കു​മാ​ർ വാ​യ്പ എ​ടു​ത്തി​രു​ന്നു. ട്രാ​ൻ​സ്പോ​ർ​ട്ട് സം​ഘ​ത്തി​ലേ​ക്ക് മാ​സം 15000 രൂ​പ​യും അ​ന​ന്ത​പു​രം ബാ​ങ്കി​ന് 5000 രൂ​പ​യും ര​വി​കു​മാ​റി​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ഈ​ടാ​ക്കി. മൊ​ത്തം 4,60,000 രൂ​പ​യാ​ണ് പി​ടി​ച്ച​ത്.

ഇ​തി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സം​ഘ​ത്തി​ൽ 30,000 രൂ​പ​യും അ​ന​ന്ത​പു​രം ബാ​ങ്കി​ൽ 20,000 രൂ​പ​യും മാ​ത്രം കെ​എ​സ്ആ​ർ​ടി​സി അ​ട​ച്ചു. ബാ​ക്കി 4,10,000 രൂ​പ കെ​എ​സ്ആ​ർ​ടി​സി വ​ക​മാ​റ്റി.ജൂ​ണ്‍ 30 ന് ​ര​വി​കു​മാ​ർ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​തോ​ടെ ബാ​ങ്കു​ക​ൾ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​വി​കു​മാ​റി​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ബാ​ങ്കു​ക​ൾ ത​ട​ഞ്ഞു​വ​ച്ചു.

ഏ​ക സ​ന്പാ​ദ്യ​മാ​യ വീ​ടും വ​സ്തു​വും ജ​പ്തി​യു​ടെ വ​ക്കി​ലാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ൻ ജൂ​ലൈ 18ന് ​കെ​എ​സ്ആ​ർ​ടി​സി​യോ​ട് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നോ തു​ക ബാ​ങ്കി​ൽ അ​ട​യ്ക്കാ​നോ എം​ഡി ത​യാ​റാ​യി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജ​പ്തി​യും കാ​ര​ണം ഏ​ക​മ​ക​ളു​ടെ വി​വാ​ഹം പോ​ലും ന​ട​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന നെ​ടു​ങ്കാ​ട് സ്വ​ദേ​ശി എം. ​എ​സ്. ര​വി​കു​മാ​ർ.