തു​ണി​ക്ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Thursday, September 19, 2019 12:40 AM IST
വി​ഴി​ഞ്ഞം: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി തു​ണി​ക്ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽഏ​ൽ​പ്പി​ച്ചു . വി​ഴി​ഞ്ഞം മു​ള്ളു​വി​ള സ്വ​ദേ​ശി ജി​ജി​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ മു​ക്കോ​ല​യി​ലെ എം​കെ ടെ​ക്സ്റ്റൈ​യി​ൽ​സി​ൽ ക​യ​റി​യ ജി​ജി​ൻ കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴാ​യി​രം രൂ​പ മോ​ഷ്ടി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ എ​ത്തി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ പി​ടി​കൂ​ടി വി​ഴി​ഞ്ഞം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.