വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ
Friday, September 20, 2019 1:06 AM IST
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.
മ​രു​ന്നു വാ​ങ്ങാ​നാ​യി ക്യൂ​വി​ൽ നി​ന്ന ആ​നാ​ട് ഇ​ര്യ​നാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​മ്മ(65)​യെ പി​ന്നി​ലൂ​ടെ വ​ന്ന് അ​ടി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്നേ കാ​ൽ പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് കൊ​ണ്ട് പോ​യ​തി​നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ത​മി​ഴ് നാ​ട് മ​ധു​ര ഉ​സ്‌​ലം​പെ​ട്ടി കാ​ലി​യ തെ​രു​വി​ൽ മു​രു​ക​മ്മ(48), മു​ത്ത​മ്മ( 42) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കൃ​ഷ്ണ​മ്മ​യു​ടെ നി​ല​വി​ളി​കേ​ട്ട് ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചി​കി​ത്സ​ക്കാ​യി വ​ന്ന മ​റ്റ് ആ​ൾ​ക്കാ​രും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.