ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
Friday, September 20, 2019 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു.​
മാ​ജി​ക് പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക​യു​ണ്ടാ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​
നിം​സും പാ​ഡ്സും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക​കു​വേ​ണ്ടി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ സ​മാ​പ​ന സം​ഗ​മം "സ്നേ​ഹ സ്പ​ർ​ശം 2019' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ച​ട​ങ്ങി​ൽ ടി.​പി.​ശ്രീ​നി​വാ​സ​ൻ, ജി.​ശ​ങ്ക​ർ, കെ.​സു​ദ​ർ​ശ​ന​ൻ, ഡോ.​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു, അ​നി​ല ബി​നോ​ജ്, നിം​സ്് എം​ഡി ഫൈ​സ​ൽ ഖാ​ൻ, പാ​ഡ്സ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, തി​രു​മ​ല താ​ജു​ദീ​ൻ, ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.