എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 21, 2019 12:45 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​ഹ്ളാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​
ആ​റ്റി​ങ്ങ​ല്‍​ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ കൊ​ല്ല​മ്പു​ഴ, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ആ​റ്റി​ങ്ങ​ല്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പോ​ളി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​ക്ക് അ​ഞ്ച് സീ​റ്റും കെ​എ​സ്‌യു ​ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​ഹ്ളാ​ദ​പ്ര​ക​ട​നം ആ​റ്റി​ങ്ങ​ല്‍ ഗ​വ.​ഐ​ടി​ഐ​യ്ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ചെ​റി​യ​തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും പി​രി​ച്ച് വി​ടു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നു ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് പോ​ളി​ടെ​ക്നി​ക്കി​ല്‍ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.