നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ​മൃ​ദ്ധി റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, September 21, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ജൈ​വ ഖ​ര​മാ​ലി​ന്യ മു​ക്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ സ​മൃ​ദ്ധി റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ(​ആ​ർ​ആ​ർ​എ​ഫ്) ആ​രം​ഭി​ച്ചു.
ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മ​ണ്ണി​ന്‍റെ​യും മ​നു​ഷ്യ​ന്‍റെ​യും ആ​യു​സി​നാ​യി എ​ന്ന സ​ന്ദേ​ശ​വു​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന മാ​തൃ​ക പ​ദ്ധ​തി​ക​ളു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഫെ​സി​ലി​റ്റി സെ​ന്‍റ​റെ​ന്ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു പ​റ​ഞ്ഞു. 64 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ചെ​ല​വ്.
വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക്കു​ക​ൾ ഹ​രി​ത​ക​ർ​മ​സേ​ന വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ച മെ​റ്റീ​രി​യ​ൽ ക​ള​ക്‌​ഷ​ൻ ഫെ​സി​ലി​റ്റി​യി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തും എം ​സി​എ​ഫി​ൽ സം​ഭ​രി​ച്ച പ്ലാ​സ്റ്റി​ക്, ബ്ലോ​ക്കി​ലെ ആ​ർ​ആ​ർ​എ​ഫി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ക്കും. ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും ഇ​തി​ലൂ​ടെ വ​രു​മാ​നം ല​ഭി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക്ക് സ്റ്റോ​റി​ൽ ശേ​ഖ​രി​ച്ച ശേ​ഷം ബാ​ക്കി​യു​ള്ള​വ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യ്ക്ക് കൈ​മാ​റും. ആ​ർ​ആ​ർ​എ​ഫി​ൽ എ​ത്തു​ന്ന​വ​യെ ത​രം​തി​രി​ക്കാ​നും ടാ​റിം​ഗ് പ്ര​ക്രി​യ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ൽ മാ​റ്റു​ന്ന​തി​നു​മാ​യി അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ശ്രീ ഗ്രൂ​പ്പ് സ​ജ്ജ​മാ​ണ്. യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വേ​ണ്ട പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. താ​മ​സി​യാ​തെ പ്ലാ​സ്റ്റി​ക്കി​നോ​ടൊ​പ്പം ഇ​വേ​സ്റ്റ്, ഗ്ലാ​സ് എ​ന്നി​വ​യും സ്വീ​ക​രി​ക്കു​മെ​ന്നും അ​ജൈ​വ ഖ​ര​മാ​ലി​ന്യ വി​മു​ക്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.