ഹൈ​ടെ​ക്ക് ക്ലാ​സ് മു​റി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 21, 2019 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ന​ച്ച​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഹൈ​ടെ​ക്ക് ക്ലാ​സ് മു​റി, ന​വീ​ക​രി​ച്ച പാ​ച​ക​പു​ര, എ​സ്എ​സ്എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സ​യ​ൻ​സ് പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​ലെ​നി​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി. ​സ​ന്ധ്യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പു, ശ​കു​ന്ത​ള, നൂ​ൺ​മീ​ൽ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ മോ​ഹ​ൻ​കു​മാ​ർ, മ​ധു, ശ്രീ​കു​മാ​ർ ,തു​ള​സീ​ധ​ര​ൻ, ഇ​ന്ദി​ര, മോ​ഹ​ന​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.