വ​ട്ടി​യൂ​ർ​ക്കാ​വ് ഒ​രു​ങ്ങി; നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ
Sunday, September 22, 2019 12:24 AM IST
എം.​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ. എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ എം​പി​യാ​യ​തോ​ടെ​യാ​ണു വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ദി​യാ​യ​ത്.

പ​ഴ​യ നോ​ർ​ത്ത് മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​വി​ടെ ജ​യി​ച്ച​തു യു​ഡി​എ​ഫാ​ണ്. രാ​ഷ്ട്രീ​യ​മാ​യി സി​പി​എ​മ്മി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​നി​ലൂ​ടെ​യാ​ണു യു​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്.

സി​പി​എം നേ​താ​വ് എം.​വി​ജ​യ​കു​മാ​ർ 20 വ​ർ​ഷം പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മെ​ന്ന ഖ്യാ​തി​യും ഇ​പ്പോ​ഴ​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വി​നു​ണ്ട്. ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഈ ​മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കു​ള്ള​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നെ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു കൂ​ടി വേ​ദി​യാ​ക്കു​ന്ന​ത്. പൊ​തു​വാ​യു​ള്ള രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് റോ​ഡ് വി​ക​സ​ന​വും കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്പോ​ൾ പ്ര​ച​ര​ണം കൊ​ഴു​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണു വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്. 2011-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ 16,167 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു കെ.​മു​ര​ളീ​ധ​ര​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വി.​വി.​രാ​ജേ​ഷി​നു 13,494 വോ​ട്ടു മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​മു​ര​ളീ​ധ​ര​നു ക​ടു​ത്ത മ​ത്സ​ര​മാ​ണു നേ​രി​ടേ​ണ്ടി വ​ന്ന​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എ​ൻ.​സീ​മ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. ബി​ജെ​പി ഏ​റ്റ​വും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 7622 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മു​ര​ളീ​ധ​ര​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​വി​ടെ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യും സി​പി​എം സ്ഥാ​നാ​ർ​ഥി ടി.​എ​ൻ.​സീ​മ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്കു പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മൂ​ന്നാ​മ​തെ​ത്തി​യ​തു ജി​ല്ല​യി​ലെ സി​പി​എ​മ്മി​നു​ള്ളി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി​യ്ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്തു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു 43,700 വോ​ട്ടാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​ത്. ഇ​തു ബി​ജെ​പി​യ്ക്കു രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ ഊ​ർ​ജ​മാ​ണു പി​ന്നീ​ടു മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ത്. യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ര​വ​ധി പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. നേ​ര​ത്തേ ഈ ​മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യാ​യി​രു​ന്ന ഇ​പ്പോ​ൾ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യ ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ പേ​രി​നാ​ണു പ്ര​ഥ​മ മു​ൻ​ഗ​ണ​ന.

ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ്, ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കെ.​മു​ര​ളീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യം നി​ർ​ണാ​യ​ക​മാ​ണ്. 2011 -ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​മോ​ഹ​ൻ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന രീ​തി​യി​ലു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​താ​ണ്.

എ​ന്നാ​ൽ പി​ന്നീ​ടാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തു​ന്ന​ത്. മു​ര​ളീ​ധ​ര​നു വേ​ണ്ടി മോ​ഹ​ൻ​കു​മാ​ർ മാ​റി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പി​ന്നീ​ടു കേ​ട്ട​ത്. അ​തു​കൊ​ണ്ടു മു​ര​ളീ​ധ​ര​ന്‍റെ മ​ന​സു ത​ന്നെ​യാ​കും മോ​ഹ​ൻ​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​കു​ക.

മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി സി. ​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രാ​ണു സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്.

24 നു ​ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണു സാ​ധ്യ​ത. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. സി​പി​എ​മ്മി​നും മു​ന്ന​ണി​യ്ക്കും പ​ര​ന്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വോ​ട്ടു​ക​ളി​ൽ വ​ലി​യ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.

വ​ലി​യ രാ​ഷ്ട്രീ​യ പേ​രാ​ട്ട​ത്തി​നാ​ണ് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യാ​കു​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട വോ​ട്ടു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​രി​ക എ​ന്ന​തു മാ​ത്ര​മ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക എ​ന്ന​താ​ണു സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ​പ്ര​തി​സ​ന്ധി​യാ​ണു സി​പി​എം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​ശി​വ​ൻ​കു​ട്ടി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലു​ണ്ട്.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​പ്പോ​ഴും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ത​ന്നെ​യാ​ണു മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ. വി.​വി.​രാ​ജേ​ഷും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷും തൊ​ട്ടു പി​ന്നി​ലു​ണ്ട്. ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​മെ​ന്ന ധാ​ര​ണ​യാ​ണു പാ​ർ​ട്ടി നേ​തൃ​ത്വം.